തിരുവനന്തപുരം: ഗ്രാമവികസന മേഖലയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന സമിതിയിലേക്ക് പ്രശസ്ത ആർക്കിടെക്ട് ഡോ.ജി.ശങ്കറിനെ കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികൾ അവലോകനം ചെയ്യുന്നതിനായി ഗ്രാമവികസന മന്ത്രാലയം തിരഞ്ഞെടുത്ത 30 പേരിലൊരാളാണ് ജി.ശങ്കർ. ഏപ്രിൽ ആദ്യവാരം സമിതിയുടെ അന്തിമ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിക്കും.
ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ വിഷയങ്ങളിൽ അക്കാഡമിക് സെമിനാറുകൾ നയിക്കാള്ള സമിതിയിലേക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. രണ്ട് വർഷമാണ് സമിതിയുടെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |