വർദ്ധന 11 വർഷത്തിനുശേഷം
കൊച്ചി: ഗസ്റ്റ് ഹൗസുകളിലെ വാടക നവംബർ ഒന്നു മുതൽ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. 2013 മുതൽ വാടക പുതുക്കിയിട്ടില്ലെന്ന് കാട്ടിയാണിത്.
26 ഗസ്റ്റ് ഹൗസുകളിലെയും ഏഴ് യാത്രി നിവാസുകളിലെയും കന്യാകുമാരി കേരള ഹൗസിലെയും റൂം, ഹാൾ വാടകയാണ് കൂട്ടിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ വാടക നേരത്തേ പുതുക്കിയിരുന്നു.
നോൺ എ.സി സിംഗിൾ - ഡബിൾ, എ.സി സിംഗിൾ- ഡബിൾ, സ്യൂട്ട് റൂം എ.സി- നോൺ എ.സി എന്നീ റൂമുകൾക്ക് ഇനി കൂടുതൽ വാടക നൽകണം.
കോൺഫറൻസ് ഹാളുകളുടെ വാടക പകുതിദിവസത്തിന് 1000ആയിരുന്നത് 3000 ആയും മുഴുവൻ ദിവസം 1500 ആയിരുന്നത് 5000വരെയും ഉയർത്തി. ഹാളുകളുടെ വലിപ്പമനുസരിച്ച് വാടകയിൽ വ്യത്യാസമുണ്ട്.
യാത്രി നിവാസുകളിലെ എ.സി- നോൺ എ.സി ഡബിൾ, ഡീലക്‌സ് റൂമുകളുടെ വാടക 200 മുതൽ 800 രൂപ വരെ വർദ്ധിപ്പിച്ചു.
പ്രധാന ഗസ്റ്റ് ഹൗസുകളിലെ പുതിയ വാടക
തിരുവനന്തപുരം
എ.സി സിംഗിൾ---1200
എ.സി ഡബിൾ ----1800
എ.സി സ്യൂട്ട്---3300
കോവളം
എ.സി ഡബിൾ ----1800
എ.സി സ്യൂട്ട്---3300
കൊല്ലം
എ.സി ഡബിൾ ----1200
എ.സി സ്യൂട്ട്---2100
മൂന്നാർ
നോൺ എ.സി ഡബിൾ---2100
നോൺ എ.സി സ്യൂട്ട്---2500
എറണാകുളം
എ.സി ഡബിൾ---2700
എ.സി സ്യൂട്ട്--- 3600
കാസർകോട്
എ.സി ഡബിൾ---1800
എ.സി സ്യൂട്ട്---2400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |