കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളിൽ എത്ര കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പരിക്കേറ്റെന്നും അവരുടെ ചികിത്സാച്ചെലവ് ഉൾപ്പെടെയുള്ള വിവരങ്ങളും അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതു സംബന്ധിച്ച ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്കുണ്ടായ നാശനഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്ന് ഈടാക്കണമെന്ന് നേരത്തെ ഹർജി പരിഗണിച്ചപ്പോൾ സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |