താനൂർ: ഉണ്യാൽ അഴീക്കലിൽ മത്സ്യബന്ധനത്തിനിടെ മത്സ്യ തൊഴിലാളികൾക്ക് വലയിൽ കിട്ടിയത് പിച്ചളയിൽ തീർത്ത രണ്ട് നാഗവിഗ്രഹങ്ങൾ. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിന്റെ നേതൃത്വത്തിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിനാണ് നാഗവിഗ്രഹങ്ങൾ ലഭിച്ചത്. വിഗ്രഹങ്ങൾക്ക് അഞ്ച് കിലോയിലധികം തൂക്കം വരും. താനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. മോഷണം പോയതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |