എം.ടെക്, എം.എസ്‌സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിൽ ഓൺലൈൻ കോഴ്സുമായി കാൺപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി. പ്രൊഫഷണലുകൾ, ഗ്രാജ്വേറ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 9. വെബ്സൈറ്റ്: https://www.iitk.ac.in/
പ്രോഗ്രാമുകൾ
എം.ടെക്:- വയർലെസ് നെറ്റ്‌വർക്ക് & മെഷിൻ ലേണിംഗ്, ആർ.എഫ് എൻജിനിയറിംഗ്, മൈക്രോഇലക്ട്രോണിക്സ് ആൻഡ് വി.എൽ.എസ്.ഐ.
എം.എസ്.സി:- ഇക്കണോമിക്സ് & ഡേറ്റ അനലിറ്റിക്സ്.
പി.ജി ഡിപ്ലോമ:- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷിൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി ടെക്നോളജീസ്.
ഐ.ഐ.ടി കാൺപുരിന്റെ അക്കാഡമിക് നിലവാരത്തിലുള്ളതും ഓൺലൈനായി പഠിക്കാവുന്നതുമാണ്. രണ്ടു മുതൽ നാലു വർഷം വരെ നീളുന്നവയാണ് എം.ടെക്, എം.എസ്‌സി പ്രോഗ്രാമുകൾ. ഒന്നു മുതൽ രണ്ട് വർഷം വരെ നീളുന്നവയാണ് പി.ജി ഡിപ്ലോമ കോഴ്സുകൾ. ഓരോ പ്രോഗ്രാമിലും ലൈവ് ഫാക്കൽറ്റി സെഷനുകൾ, പ്രാക്ടിക്കൽ പ്രോബ്ളം സോൾവിംഗ് അസൈൻമെന്റുകൾ തുടങ്ങിയവയുണ്ട്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടിയുടെ ബിരുദദാന ചടങ്ങിൽ ഡിഗ്രി/ ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.
അപേക്ഷ
ബന്ധപ്പെട്ട ഡിഗ്രിയിൽ 55 ശതമാനം മാർക്കാണ് അടിസ്ഥാന യോഗ്യത. GATE,JAM,CEED,CAT,GRE,GMAT യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഇതിനുപുറമേ ഐ.ഐ.ടി നടത്തുന്ന ഓൺലൈൻ എൻട്രൻസ് പരീക്ഷ വഴിയും പ്രവേശനം നേടാം.
ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർ, സർക്കാരിന്റെയോ പ്രതിരോധ വകുപ്പിന്റെയോ നോമിനികൾ എന്നിവർ എൻട്രൻസ് പരീക്ഷ എഴുതേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |