കൊച്ചി: ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൊവിഡ് വ്യാപനം മൂലം പഠനം മുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ലോകാരോഗ്യ സംഘടന അംഗീകരിച്ച ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ ചൈനീസ് സർവകലാശാലകൾ അനുമതി നൽകിയിട്ടുണ്ടെങ്കിലും ദേശീയ മെഡിക്കൽ കമ്മിഷൻ അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. ചൈനയിൽ കൊവിഡ് ഭീഷണി ഇപ്പോഴുമുണ്ടെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |