
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ & റിസർച്ച് (ISSER - ഐസർ) 2026 ലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. ഐസർ അഭിരുചി ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സയൻസിൽ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്ക് താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഗവേഷണ സ്ഥാപനങ്ങളാണ് ഐസറുകൾ. രാജ്യത്ത് ബെർഹാംപുർ, തിരുപ്പതി, തിരുവനന്തപുരം, ഭോപ്പാൽ, പുനെ, കൊൽക്കത്ത, മൊഹാലി എന്നിവിടങ്ങളിൽ ഐസറുകളുണ്ട്.
എല്ലാ ഐസറുകളിലും അഞ്ചു വർഷ ബി.എസ്- എം.എസ് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകളുണ്ട്. Computational & data സയൻസ് പ്രോഗ്രാം കൊല്കത്തയിലുണ്ട്. തിരുപ്പതിയിൽ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് നാലുവർഷ ബി.എസ് പ്രോഗ്രാമുണ്ട്.
റിസർച്ച് ഇന്റേൺഷിപ്പിനും ട്രാൻസ്ഡിസിപ്ലിനറി ഗവേഷണത്തിനും അവസരം ലഭിക്കും. പ്ലസ് ടു 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് ഐസർ അഭിരുചി ടെസ്റ്റിന് (IAT- 2025) അപേക്ഷിക്കാം. എസ്. സി / എസ്.ടി /ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 55 ശതമാനം മാർക്ക് മതിയാകും.
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 2000 രൂപയും എസ് .സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 1000 രൂപയുമാണ് അപേക്ഷ ഫീസ്. ജൂൺ 7 നാണ് ഐസർ അഭിരുചി പരീക്ഷ. മാർച്ച് 5 മുതൽ ഏപ്രിൽ 13 വരെ www.iiseradmission.in വഴി അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ നിബന്ധനകൾക്കനുസരിച്ച് INSPIRE സ്‌കോളർഷിപ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |