ജക്കാർത്ത: ചൈനയുമായി ഒരു സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ബൈഡന്റെ പ്രതികരണം. നാളെ തുടങ്ങുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം ഇന്നലെ ഇൻഡോനേഷ്യയിലെ ബാലിയിലെത്തി. കംബോഡിയയിൽ ആസിയാൻ, ഈസ്റ്റ് ഏഷ്യൻ ഉച്ചകോടികളിൽ പങ്കെടുത്ത ശേഷമാണ് ബൈഡൻ ബാലിയിലേക്കെത്തിയത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റൊവും ഇന്നലെ ബാലിയിലെത്തി. ജി 20യിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടോ വെർച്വലായോ പങ്കെടുക്കില്ലെന്ന് ക്രെംലിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |