തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമായതോടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ച അഭിനേതാക്കളിൽ ഏറ്റവും കൂടുതൽ പേർ ചർച്ച ചെയ്യുന്നത് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പാണ്
'ഇരയ്ക്കൊപ്പം എന്നു പറയാൻ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ലെന്നു പറയാൻ ആരുമില്ല', എന്നാണ് ജോയ് മാത്യു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'നിങ്ങൾ ഒരു തുടക്കമാവട്ടെ', എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
നടൻ പ്രേംകുമാറിന്റെ കുറിപ്പും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു 'പ്രിയപ്പെട്ട കുഞ്ഞനുജത്തി ...
അതിജീവനത്തിലേയ്ക്കുള്ള അതികഠിനമായ നിന്റെ യാത്രയിൽ നീ ഒരിയ്ക്കലും ഒറ്റയ്ക്കായിരുന്നില്ല ഒറ്റയ്ക്കാവുകയുമില്ല.
ഈ ലോകം മുഴുവൻ നിന്നോടൊപ്പമുണ്ട് എല്ലാം അറിയുന്ന ദൈവവും.കുറ്റംചെയ്തവർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും നീതി നടപ്പാവുകയും ചെയ്യും...' ഇങ്ങനെ പോകുന്നു പ്രേംകുമാറിന്റെ കുറിപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |