കൊച്ചി: യു.ഡി.എഫ് ഘടകകക്ഷിയായ ജെ.എസ്.എസിന്റെ സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.വി.താമരാക്ഷനെ തിരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തെ തുടർന്ന് പാർട്ടി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. കഴിഞ്ഞ ജൂണിലാണ് താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആർ.എസ്.പി.(ബി) ജെ.എസ്.എസിൽ ലയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |