ചേർത്തല : കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എസ്.എൻ.ഡി.പി
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. ആലപ്പുഴ ഡി.സി.സി ഓഫീസിലേക്ക് പോകുന്നതിനിടെ രാവിലെ ഒൻപതരയോടെയായിരുന്നു സുധാകരൻ കണിച്ചുകുളങ്ങരയിലെത്തിയത്. 10 മിനിട്ടോളം സംസാരിച്ച ശേഷം മടങ്ങി. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും വസതിയിൽ ഉണ്ടായിരുന്നു.സൗഹൃദ സന്ദർശനമായിരുന്നെന്ന് കെ. സുധാകരൻ പറഞ്ഞു. തന്റെ സുഹൃത്താണ് സുധാകരനെന്നും മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയതെന്നും ആദ്യമായാണ് ഒരു കെ.പി.സി.സി പ്രസിഡന്റ് തന്നെ കാണാൻ എത്തുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |