തിരുവനന്തപുരം: ആദ്യവർഷം തന്നെ 12872 വാഹനങ്ങൾ റോഡിൽ നിന്നൊഴിവാക്കാനാവും. പ്രതിദിനം റോഡുപയോഗിക്കുന്ന 46206 പേർ സിൽവർ ലൈനിലേക്ക് മാറും. പ്രതിവർഷം 530കോടിയുടെ പെട്രോളും ഡീസലും ലാഭിക്കാം. 2025ൽ 2.80ലക്ഷം ടൺ, 2052ൽ 5.95ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കാനാവും. ഇത് പരിസ്ഥിതിക്ക് നേട്ടമാണ്. എന്നാൽ, പദ്ധതിക്കായി മരങ്ങളും കുറ്റിച്ചെടികളും മുറിക്കേണ്ടി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. സ്വകാര്യ ഭൂമിയിലെ മരങ്ങൾ മുറിക്കുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് മാർഗ്ഗനിർദ്ദേശം അടിസ്ഥാനമാക്കിയായിരിക്കണമെന്നും ശുപാർശയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |