കാസർകോട് : സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന സമരജാഥ ഇന്ന് വൈകിട്ട് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ജനകീയസമിതി ചെയർമാൻ എം.പി. ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ , രാജ്മോഹൻ ഉണ്ണിത്താൻ എം..പി , എം.എൽ.എമാരായ കെ.കെ. രമ, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ് റഫ്, ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ, ജോസഫ് എം പുതുശേരി, ഡോ.അംബികാസുതൻ മാങ്ങാട്, സി.ആർ നീലകണ്ഠൻ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |