തൃശൂർ: കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി കെ.രാജൻ. ഈ മാസം 20ന് ചാവക്കാട് നഗരസഭാ കൗൺസിൽ പ്രത്യേകമായി ചേർന്ന് തീരുമാനമെടുക്കും. ചാവക്കാട്ടെ വീട്ടിലെത്തി ബിനോയ്യുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരസഭയുടെ ലൈഫ് പദ്ധതി പട്ടികയിൽ ബിനോയ്യുടെ കുടുംബത്തിന്റെ പേരുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടിയന്തര കൗൺസിൽ ചേർന്ന് വീട് അനുവദിക്കാനാണ് നിർദ്ദേശം നൽകിയത്.
സർക്കാരിന്റെ ഭാഗത്തുനിന്ന് കുടുംബത്തിന് കിട്ടേണ്ട എല്ലാ സഹായങ്ങൾക്കുമുള്ള നടപടി വേഗത്തിലാക്കും. എൻ.കെ. അക്ബർ എം.എൽ.എ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
രാജൻ ഗുരുക്കൾ മാപ്പ് പറയണമെന്ന് കെ.പി.സി.ടി.എ
തിരുവനന്തപുരം: ഉന്നത നിലവാരം പുലർത്തുന്ന കേരളത്തിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അപമാനിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ചുമതലയുള്ള ഡോ.രാജൻ ഗുരുക്കൾ മാപ്പ് പറയണമെന്ന് കെ.പി.സി.ടി.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസം വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മണ്ണുണ്ണികളാക്കുമെന്ന പ്രസ്താവന അദ്ദേഹത്തിന്റെ ധാർഷ്ട്യവും വരേണ്യബോധവും വിളിച്ചോതുന്നതാണ്. ലോകമെമ്പാടുമുള്ള സമർത്ഥരായ മലയാളികൾ ഈ വിദ്യാഭ്യാസ രംഗത്തെ സംഭവനയാണെന്ന് ഗുരുക്കൾ മറക്കരുത്. ഈ സമ്പ്രദായത്തെ പുച്ഛമുണ്ടെങ്കിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ജോലിചെയ്ത വകയിൽ പറ്റിയ ശമ്പളം തിരിച്ചടയ്ക്കണമെന്നും പ്രസിഡന്റ് അരുൺ കുമാർ ആവശ്യപ്പെട്ടു.
രാജൻ ഗുരുക്കൾക്കെതിരെ
എ.കെ.പി.സി.ടി.എ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ കേരളത്തിലെ വിദ്യാർത്ഥികളെയും അദ്ധ്യാപരെയും അപകീർത്തിപ്പെടുത്തുന്നതിൽഎ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു
. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അപകീർത്തികരമായ പരാമർശങ്ങൾ രാജൻ ഗുരുക്കൾ നടത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന് ബദൽ സൃഷ്ടിച്ച് കേരളത്തിൽ നാലുവർഷ ബിരുദ പ്രോഗ്രാമുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ ഇത്തരം പ്രസ്താവന ദൗർഭാഗ്യകരമാണ്.പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനെ ഇത് പ്രേരകമാകൂ. ബിരുദതല പുനഃസംഘടന പ്രവർത്തനത്തിൽ മാസങ്ങളായി അദ്ധ്യാപകർ ഒന്നടങ്കം പ്രവർത്തിക്കവെ,അതിന്
നേതൃത്വം നൽകേണ്ട കൗൺസിൽ വൈസ് ചെയർമാൻ തന്നെ ഈ നിലയിൽ പെരുമാറരുതെന്ന് എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് എ.നിശാന്തും ജനറൽ സെക്രട്ടറി ഡോ.കെ.ബിജുകുമാറും ആവശ്യപ്പെട്ടു.
സി.എസ്.ഐ.ആർ സിറ്റി ഇന്റിമേഷൻ സ്ലിപ്പ്
ന്യൂഡൽഹി: സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 2024 ജൂൺ സെഷൻ പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ളിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധപ്പെടുത്തി. വെബ്സൈറ്റ്: csirnet.ntaonline.in. ജൂൺ 25 മുതൽ 27 വരെയാണ് പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |