തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി കെ. രാജൻ. 2022 ൽ തന്നെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പുത്തൂരിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 12 ന് വനം മന്ത്രിയുമായി പുത്തൂരിൽ ഔദ്യോഗിക സന്ദർശനം നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വാഴച്ചാൽ ഫോറസ്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ നൽകിയ 30,000 രൂപയും മന്ത്രി ഏറ്റുവാങ്ങി. മൃഗശാല ഡയറക്ടർ കെ.എസ്. ദീപ, സ്പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |