തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് സർക്കാരിനെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ അറസ്റ്ര് അന്വേഷണത്തിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണ്. ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല. അദ്ദേഹത്തിന്റെ അറസ്റ്രിന് പിന്നിൽ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ എന്ന് പരിശോധിച്ചിട്ടില്ല. ശിവശങ്കറിനെതിരെ മറ്രുപല കേസുകളും ഉണ്ടെല്ലോയെന്നും കാനം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |