തിരുവനന്തപുരം : പൂജപ്പുര കാഞ്ചീരവം ചാരിറ്റബിൾ സൊസൈറ്റി വാർഷികാഘോഷം പൂജപ്പുര ശ്രീചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ രാജാ ശ്രീകുമാര വർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കാട്ടാക്കട രവി അദ്ധ്യക്ഷനായി. ഒരു വീട്ടിൽ ഒരു റേഡിയോ എന്ന വിഷയത്തിൽ കെ.സുദർശനൻ പ്രഭാഷണം നടത്തി.ഡി.പ്രദീപ് കുമാർ,തങ്കച്ചൻ,രാമചന്ദ്രൻ,കാഞ്ചിയോട് ജയൻ,എന്നിവർ സംസാരിച്ചു.കാഞ്ചീരവം ഓഫീസിൽ ഗ്രീൻ റൂമിന്റെ ഉദ്ഘാടനം പി.തങ്കച്ചൻ നിർവഹിച്ചു. പ്രക്ഷേപണശ്രീ അവാർഡ് വാർത്താ രാമചന്ദ്രനും ശ്രവണശ്രീ അവാർഡ് കരകുളം സുബ്രഹ്മണ്യനും വർക്കല നദീറാ മൊയ്ദീനും സമ്മാനിച്ചു.50ാം വിവാഹ വാർഷികം ആഘോഷിക്കുന്ന സംസ്ഥാന പ്രസിഡന്റ് കാട്ടാക്കട രവിയേയും ഭാര്യ ഗിരിജാ രവിയേയും ആദരിച്ചു.കോഴിക്കോടും തിരുവനന്തപുരത്തും എഫ്.എം റേഡിയോ സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |