ബിരുദ പ്രവേശനത്തിനുള്ള ഗ്രേസ് മാർക്ക്
2021 -22 അദ്ധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിന് സ്കൗട്സ്, ഗൈഡ്സ്, റോവർ,റേഞ്ചർ എന്നിവയിൽ ഹയർ സെക്കൻഡറി തലത്തിൽ രാജ്യപുരസ്കാർ സർട്ടിഫിക്കറ്റ്, നന്മമുദ്ര സർട്ടിഫിക്കറ്റ് എന്നിവ ലഭിച്ചവർക്ക് 15 മാർക്ക് ഗ്രേസ് മാർക്കായി അനുവദിക്കും. വിദ്യാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് വെയിറ്റേജ് രേഖപ്പെടുത്താം. നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികൾ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് 31നുള്ളിൽ വെയിറ്റേജ് രേഖപ്പെടുത്തി അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുക്കണം. അപേക്ഷിക്കുവാനുള്ള അവസാന തീയതി - ആഗസ്റ്റ് 31.
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി കോഴ്സ്
അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റൽ കോളേജുകളിൽ 2021-22 വർഷം അഫ്സൽഉൽഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 17 വരെ അപേക്ഷ സമർപ്പിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എം. എസ്. ഡബ്ല്യിയു. (ഏപ്രിൽ 2020) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (സപ്ലിമെന്ററി), നവംബർ 2020, ഒൻപതാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (കൊവിഡ് സ്പെഷ്യൽ), പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും സെപ്തംബർ ഒൻപത് വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
സെപ്തംബർ ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം. സി. എ. (2014 അഡ്മിഷൻ മുതൽ റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്), മെയ് 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസം അവസാന വർഷ ബി. കോം./ ബി. ബി. എ. പ്രായോഗിക പരീക്ഷകൾ
മാറ്റിവച്ച മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. കോം./ ബി. ബി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2021, കൊവിഡ് സ്പെഷ്യൽ അവസാന വർഷ ബി. കോം./ ബി. ബി. എ. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2020 പ്രായോഗിക പരീക്ഷകൾ 31, സെപ്റ്റംബർ 1 തീയതികളിൽ കൃഷ്ണ മേനോൻ സ്മാരക ഗവ: വിമൻസ് കോളേജ് പള്ളിക്കുന്ന്, കണ്ണൂർ സർവകലാശാല താവക്കര കാമ്പസ് എന്നീ കേന്ദ്രങ്ങളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |