
കീം: 6 വരെ അപേക്ഷിക്കാം:
കീം 2026 (കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 6ന് വൈകിട്ട് 5 വരെ നീട്ടി. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക്, പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനുള്ള അവസരം പിന്നീട് ലഭിക്കും. വിവരങ്ങൾക്ക്-www.cee.kerala.gov.in,0471-2332120.
സംസ്കൃത യൂണി.
പിഎച്ച്.ഡി
സംവരണ സീറ്റ്:
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 13 പട്ടികജാതി/പട്ടികവർഗ സംവരണ സീറ്റുകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. സംസ്കൃതം സാഹിത്യം (ഒന്ന്), വ്യാകരണം (രണ്ട്), വേദാന്തം (രണ്ട്), ന്യായം (രണ്ട്), ജനറൽ (ഒന്ന്), ഹിന്ദി (രണ്ട്), ഹിസ്റ്ററി (രണ്ട്), ഇംഗ്ലീഷ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിവരങ്ങൾക്ക്: www.ssus.ac.in
ജെ.ഇ.ഇ മെയിൻ സെഷൻ 2 രജിസ്ട്രേഷൻ:
ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ മെയിൻ) 2026 സെഷൻ 2 പരീക്ഷയ്ക്ക് ഫെബ്രുവരി 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 25ന് രാത്രി 11.50 വരെ ഫീസടയ്ക്കാം. ഏപ്രിൽ 2 മുതൽ 9 വരെയാണ് പരീക്ഷ. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കാണ് (എൻ.ടി.എ) പരീക്ഷാ നടത്തിപ്പ് ചുമതല.
ജെ.ഇ.ഇ മെയിൻ 2026 സെഷൻ ഒന്നിന് രജിസ്റ്റർ ചെയ്തവർക്കും പുതുതായി രജിസ്റ്റർ ചെയ്യാം. ഇവർക്ക് സെഷൻ ഒന്നിന്റെ ആപ്ലിക്കേഷൻ നമ്പരും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം നിശ്ചിത ഫീസ് അടയ്ക്കാം. പേപ്പർ, മീഡിയം ഒഫ് എക്സാമിനേഷൻ, എക്സാമിനേഷൻ സിറ്റി എന്നിവ മാത്രം ഇവർ പൂരിപ്പിച്ചാൽ മതിയാകും. പുതിയ അപേക്ഷകർ നിർബന്ധമായും പൂരിപ്പിക്കേണ്ട കോളങ്ങളെല്ലാം പൂരിപ്പിക്കണം. വെബ്സൈറ്റ്: https://jeemain.nta.nic.in
സി.യു.ഇ.ടി യു.ജി: ബിരുദ പ്രവേശനത്തിനുള്ള ദേശീയതല പരീക്ഷയായ സി.യു.ഇ.ടി യു.ജിക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 4 വരെ നീട്ടി. 7 വരെ ഫീസടയ്ക്കാം. 9 മുതൽ 11 വരെ അപേക്ഷയിൽ തിരുത്തൽ വരുത്താം. വെബ്സൈറ്റ്: cuet.nta.nic.in
ഐ.ഐ.ടി മദ്രാസ് എം.ബി.എ:- ഐ.ഐ.ടി മദ്രാസ് നടത്തുന്ന എം.ബി.എ പ്രോഗ്രാമിന് 8 വരെ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദവും കാറ്റ് 2025 സ്കോറുമാണ് യോഗ്യത. doms.iitm.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |