തിരുവനന്തപുരം: ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ 194-ാമത് പുസ്തകമായ 'എന്റെ പ്രിയ കഥകൾ" ഇന്ന് വൈകിട്ട 3ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. മാസ്ക്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ പുസ്തകം ഏറ്റുവാങ്ങും.
മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി, മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ, ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, ഇന്ത്യൻ ബൈബിൾ സ്കൂൾ പ്രസിഡന്റ് റവ. ഡോക്ടർ ടി.വൽസൻ, മാദ്ധ്യമ പ്രവർത്തകൻ അബ്രഹാം മാത്യു, ഡി.സി.രവി, അഡ്വ. ജെ.ആർ.പത്മകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |