തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318-എയുടെ പുതിയ ഗവർണറായി പി.എം.ജെ.എഫ് ലയൺ എം.എ. വഹാബ് ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ആഗോള കൺവെൻഷനിൽ ചുമതലയേറ്റു. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ഇൻസ്റ്റലേഷൻ എം.എ. വഹാബും ഭാര്യ റെജിലയും ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. 12.5 കോടിയിലധികം സേവന പദ്ധതികൾക്ക് 'മിഷൻ- 25' എന്ന പേരിൽ ബഡ്ജറ്റ് തയ്യാറാക്കിയതായി വഹാബ് പറഞ്ഞു.
ജില്ലയിൽ ഭവനരഹിതർക്കായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എട്ടു കോടിയിലധികം ചെലവ് പ്രതീക്ഷിക്കുന്ന 25 വീടുകൾ വീതം ഉൾക്കൊള്ളുന്ന 4 ലയൺസ് വില്ലേജുകൾ സ്ഥാപിക്കും. ജലസ്രോതസുകളുടെ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും 'മിഷൻ 25'ൽ ഊന്നൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |