തിരുവനന്തപുരം: കെ.ടി. ജലീലിന്റെ മതവിധി പരാമർശം ഭരണഘടനയെ അധിക്ഷേപിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജലീലിനെ തള്ളിക്കളയാനും വിമർശിക്കാനും സി.പി.എം തയ്യാറാവാത്തത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കള്ളക്കടത്ത് തടയാനും ശിക്ഷ സംബന്ധിച്ചും രാജ്യത്ത് നിയമങ്ങളുണ്ട്. മതനിയമമല്ല ഭരണഘടനയാണ് അവയുടെ അടിസ്ഥാനം. പിണറായി വിജയനും രാഹുൽ ഗാന്ധിയും മതവിധി വിഷയത്തിൽ നിലപാട് പറയണം.
ശ്രീനാരായണ ഗുരുവുമായും ചാവറ അച്ചനുമായെല്ലാം സ്വയം താരതമ്യം ചെയ്യുക വഴി മഹാത്മാക്കളെയും അപമാനിക്കുന്ന സമീപനമാണ് ജലീൽ കൈക്കൊണ്ടത്. കള്ളക്കടത്ത് കേസിലെ പ്രതികളുടെ പേരുവിവരം മുഖ്യമന്ത്രി പുറത്തുവിടണം. മഴ പെയ്യാൻ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ എ.ഡി.ജി.പിയെ പുറത്താക്കുന്നത് കാത്തിരിക്കുകയാണ് ബിനോയ് വിശ്വവും സംഘവുമെന്നും മുരളീധരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |