ന്യൂഡൽഹി: കേരളത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ എ.ഐ.സി.സിയുടെ സ്ഥാനാർത്ഥി നിർണയം അന്തിമാണെന്നും വിജയത്തിനായി കോൺഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് മത്സരിക്കുന്നതിനെക്കുറിച്ച് സരിൻ സംസാരിച്ചിരുന്നു. എന്നാൽ എ.ഐ.സി.സി സ്ഥാനാർത്ഥി നിർണയം നടത്തിക്കഴിഞ്ഞാൽ മറ്റ് അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല. എൽ.ഡി.എഫ് സർക്കാരിനെതിരെ ജനരോക്ഷം ശക്തമായതിനാൽ വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും യുഡിഎഫ് വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |