സുൽത്താൻ ബത്തേരി: ദയയില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. നാട് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് പണമുണ്ടാക്കാനും,കൊള്ളയടിക്കാനും കുടുംബസ്വത്താക്കി മാറ്റാനും മാത്രമാണ് അറിയുന്നത്. വയനാട് ലോകസഭ മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തെല്ലാം ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയർന്നത്. ഒരെണ്ണത്തിന് പോലും മറുപടി പറയാൻ മുഖ്യമന്ത്രിയുടെ നാവ് ചലിച്ചോ. എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ഒരു ഖേദ പ്രകടനം പോലും മുഖ്യമന്ത്രി നടത്തിയില്ല. പിണറായിയുടെ സ്വഭാവം പോലെതന്നെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും രീതിയെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഡി.പി രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ഡീൻകുര്യാക്കോസ്,രാജ്‌മോഹൻ ഉണ്ണിത്താൻ,എം.എൽ.എമാരായ എ.പി.അനിൽകുമാർ,പി.കെ.ബഷീർ,ഐ.സി.ബാലകൃഷ്ണൻ,എൻ.ഷംസുദ്ദീൻ,ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ,മൻസൂർ അലിഖാൻ,കെ.എൽ.പൗലോസ്,എം.ലിജു,എം.സി.സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |