കോഴിക്കോട്: ഗോവ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായി മൂന്ന് മലയാളികളെ ഗവർണർ പി.എസ് ശ്രീധരൻ പിള്ള നോമിനേറ്റ് ചെയ്തു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.അബ്ദുൾ സലാം,മലയാളിയും ബംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ ജയ്ജോ ജോസഫ്,കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശെെലം ഉണ്ണികൃഷ്ണൻ എന്നിവരാണ് അംഗങ്ങൾ. 2028 ഒക്ടോബർ വരെയാണ് കാലാവധി. നിലവിൽ ബി.ജെ.പി മെെനോറിറ്റി മോർച്ച ദേശീയ ഉപാദ്ധ്യക്ഷനായ ഡോ. അബ്ദുൾ സലാം മലപ്പുറം സ്വദേശിയാണ്. ബംഗളൂരു സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു ജയ്ജോ ജോസഫ്. ഭാര്യ:ജയശ്രീ തോമസ് (ജിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ). മക്കൾ:അഡ്വ.അഭിജിത്ത്,അനൂപ്,അനൂജ. ഡോ.ശ്രീശെെലം ഉണ്ണികൃഷ്ണൻ ഇത് രണ്ടാം തവണയാണ് സിൻഡിക്കേറ്റ് അംഗമാകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |