തിരുവനന്തപുരം: താത്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. സേവന മേഖലകളെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക,മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടികൾ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.നഴ്സസ് അസോസിയേഷൻ(കെ.ജി.എൻ.എ ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.എൻ.എ പ്രസിഡന്റ് സി.ടി.നുസൈബ അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി.സുബ്രമണ്യൻ,ട്രഷറർ എൻ.ബി സുധീഷ് കുമാർ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷൈനി ആന്റണി,കെ.പി.ഷീന,സംസ്ഥാന സെക്രട്ടറിമാരായ നിഷ ഹമീദ്,എൽ.ദീപ തുടങ്ങിയവരും വിവിധ ജില്ലകളിൽ നിന്നായി 1000ലധികം നഴ്സുമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |