തിരുവനന്തപുരം: കേരളീയർ പ്രതീക്ഷയോടെ കാണുന്ന കേരള ബാങ്കിൽ ഇടപാടുകാർക്ക് മറ്റ് ബാങ്കുകളിൽ ലഭ്യമാകുന്ന ആധുനിക ഇലക്ട്രോണിക്-ഡിജിറ്റൽ സൗകര്യങ്ങൾ നൽകാനാണ് ശ്രമിക്കുന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കേരള ബാങ്ക് സന്ദർശിച്ചശേഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാങ്കിൽ നടക്കുന്ന ഐ.ടി ഇന്റഗ്രേഷൻ, എ.ടി.എം വാൻ തുടങ്ങിയ പ്രവൃത്തികളുടെ പുരോഗതി മന്ത്രി വിലയിരുത്തി. പ്രൈമറി സഹകരണ ബാങ്കുകളുടെ സാമൂഹ്യ പ്രതിബദ്ധത നഷ്ടപ്പെടാതെ പരിപോഷിപ്പിക്കാനുള്ള ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ്, സഹകരണ വകുപ്പ് അഡിഷണൽ സെക്രട്ടറി പി.എസ്. രാജേഷ് എന്നിവർ പങ്കെടുത്തു. ബാങ്ക് സി.ഇ.ഒ പി.എസ്.രാജൻ പ്രവർത്തനങ്ങൾ വിവരിച്ചു. സി.ജി.എം കെ.സി. സഹദേവൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |