തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിച്ച് കേരള ബാങ്ക് രൂപീകരിക്കപ്പെട്ട സാഹചര്യത്തിൽ ബെഫിയിൽ അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷനും ലയിച്ച് ഒന്നാവുന്നു.
ലയനസമ്മേളനം ഒക്ടോബർ അവസാനം ആലപ്പുഴയിൽ ചേരും. സമ്മേളനത്തിന്റെ പ്രചാരണത്തുടക്കത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെക്കുറിച്ച് വെബിനാറുകൾ സംഘടിപ്പിക്കും. ആദ്യ സംസ്ഥാനതല വെബിനാർ സഹകരണ മന്ത്രി വി.എൻ. വാസവൻ നാളെ വൈകിട്ട് 4ന് ഉദ്ഘാടനം ചെയ്യും. 'സഹകരണമേഖലയിലെ കേന്ദ്ര ഇടപെടൽ" എന്ന വിഷയത്തിൽ അഡ്വ. വി.കെ. പ്രസാദ് സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |