തിരുവനന്തപുരം : ജി20 ഉച്ചകോടിയുടെ ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗത്തോടനുബന്ധിച്ച് പ്രതിനിധികൾ തിരുവനന്തപുരം കിംസ്ഹെൽത്ത് ആശുപത്രി സന്ദർശിച്ചു. കോവളത്ത് നടക്കുന്ന ജി20 യോഗത്തിന്റെ ആരോഗ്യ പങ്കാളിയാണ് കിംസ്ഹെൽത്ത്. മെഡിക്കൽ വാല്യൂ ട്രാവൽ എന്ന ഫീൽഡ് ട്രിപ്പിന്റെ ഭാഗമായി കേരളത്തിലെ ആരോഗ്യ പരിരക്ഷസംരക്ഷണ സംവിധാനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിലവാരത്തിലുള്ള കിംസ്ഹെൽത്തിലെ സൗകര്യങ്ങളെ പരിചയപ്പെടുത്തിയ സെമിനാറിലും പ്രതിനിധികൾ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ ജോയിന്റ് സെക്രട്ടറിമാരായ മാനസ്വി കുമാർ, വിശാൽ ചൗഹാൻ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
ജി20 രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. കിംസ്ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഎം നജീബ്, ഡയറക്ടർമാരായ ഇ.ഇക്ബൽ, ഡോ പി.എം സുഹ്ര, സിഇഒ ജെറി ഫിലിപ്പ്, ക്ലസ്റ്റർ സി.ഒ.ഒ രശ്മി ഐഷ, ഗ്രൂപ്പ് ഹെഡ് ആർ.സി.എം ആൻഡ് എച്ച്.സി.പി, വിനോദ്.വൈ.ആർ എന്നിവരും കിംസ്ഹെൽത്തിന്റെ പ്രതിനിധികളായി ജി20 സംഘത്തോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |