തിരുവനന്തപുരം: തൈക്കാട് ശാസ്താ ഗാർഡൻ റസിഡന്റ്‌സ് അസോസിയേഷൻ
റ്റി.സി 24/369 കൂടൽമനയിൽ പ്രൊഫ.കെ.കെ.കൃഷ്ണൻ നമ്പൂതിരി (91)നിര്യാതനായി.
കേരളത്തിലെ ബ്രഹ്മസ്വം മഠത്തിന്റെ വേദപാഠശാലയുടെ രക്ഷാധികാരിയാണ്.
1934 ജനുവരി 7ന് ആലപ്പുഴ തലവടിയിൽ ജനിച്ച കൃഷ്ണൻ നമ്പൂതിരി കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് ആദ്യകാല വേദ വിദ്യാഭ്യാസം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം ക്ലാസോടെ ഹിന്ദിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കേരളത്തിലെ മിക്ക സർക്കാർ കോളേജുകളിലും ദേശീയ ഭാഷാദ്ധ്യാപകനായി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ച ശേഷം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഉൾപ്പെടെയുള്ള പഠന കേന്ദ്രങ്ങളിൽ വർഷങ്ങളോളം അദ്ധ്യാപനം തുടർന്നു. സർവകലാശാലാതല പരീക്ഷകൾക്കായി വിവിധ ബോർഡുകളിലും ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളിൽ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു.ഹിന്ദി,മലയാളം,ഇംഗ്ലീഷ് ഭാഷകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
'പ്രൊഫ.നമ്പൂതിരിയുടെ 'രഘുവംശ കീ കഥ'യ്ക്ക് കേരള ഹിന്ദി അക്കാദമി സമ്മാനം,ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ കൃഷ്ണായന പുരസ്‌കാരം, അഭേദാശ്രമം ട്രസ്റ്റിന്റെ അഭേദ കീർത്തി പുരസ്‌കാരം,ഓൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്റെ ധർമ്മശ്രേഷ്ഠ പുരസ്കാരം ശ്രീ ശങ്കര ട്രസ്റ്റിന്റെ വിജ്ഞാനപീഠം പുരസ്‌കാരം തുടങ്ങി നിരവധി പ്രാദേശിക,ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. .
.തിരുവനന്തപുരം ജില്ലാ യോഗക്ഷേമ സഭയുടെ നിലവിൽ രക്ഷാധികാരിയായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തിരുവല്ല തലവടി കുടൽമന തറവാടിൽ നടക്കും.
ഭാര്യ : എം.ഡി ലീലാദേവി(മണയത്താറ്റില്ലം).മക്കൾ: ഹരി നമ്പൂതിരി (യൂഎസ്എ ), ഡോ.ശ്രീലത(കാലടി സംസ്കൃത സർവകലാശാല ),മഞ്ജു.
മരുമക്കൾ : മായ (യു.എസ്.എ ),കെ.എസ്.പി.എൻ വിഷ്ണു നമ്പൂതിരി,ബ്രഹ്മദത്തൻ നമ്പൂതിരി.
ഫോട്ടോ
പ്രൊഫ.കെ.കെ.കൃഷ്ണൻ നമ്പൂതിരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |