കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പിൽ ജുഡിഷ്യൽ ഓഫീസർമാർ പങ്കെടുക്കേണ്ടെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ ജഡ്ജിമാരും മറ്റും സജീവമായി പങ്കെടുക്കുന്നത് ശരിയല്ല. ഭാവിയിൽ കോടതി വിളക്ക് എന്ന പേര് ഒഴിവാക്കുന്നത് പരിഗണിക്കണം. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ നിർദ്ദേശം തൃശൂർ ജില്ലാ ജഡ്ജിക്കു കൈമാറി.
മതനിരപേക്ഷ സ്ഥാപനങ്ങളായ കോടതികൾ മതപരിപാടിയുടെ ഭാഗമാകുന്നത് അനൗചിത്യമാണ്. ഇതുമായി സഹകരിക്കാൻ ഇതര മതസ്ഥർ നിർബന്ധിതമാകുമെന്നതും കണക്കിലെടുക്കണം. ബ്രിട്ടീഷ് ഭരണകാലത്ത് ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാർ തുടങ്ങിയ ആഘോഷം പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ഏറ്റെടുക്കുകയായിരുന്നു. ആറിനാണ് ഈ വർഷത്തെ കോടതി വിളക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |