തിരുവനന്തപുരം: ഫേസ്ബുക്കിൽ എഴുതുന്നതെല്ലാം പാർട്ടി അഭിപ്രായമല്ലെന്ന് സിനിമ പോസ്റ്ററിലെ കുഴി വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പാർട്ടിക്കാർതന്നെ പോസ്റ്റിടുന്നത് ബാദ്ധ്യതയാവില്ലേ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബാദ്ധ്യതയാവുന്നവർ പാർട്ടിയിലുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ മന്ത്രി റിയാസ് മറുപടി നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
കെ.ടി.ജലീലിന്റെ ആസാദ് കശ്മീർ എന്ന ഫേസ്ബുക്ക് പോസ്റ്ര് പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ ഫേസ്ബുക്ക് പോസ്റ്റും നോക്കുന്ന ആളല്ല താൻ എന്നായിരുന്നു മറുപടി. ഇതേക്കുറിച്ച് പരിശോധിക്കും. ബാലഗോകുലത്തിന്റെ പരിപാടിയിൽ കോഴിക്കോട് മേയർ പോയത് തെറ്റെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. മേയറും അത് അംഗീകരിച്ചു. വിശദീകരണം നോക്കി തീരുമാനിക്കും. രാഷ്ട്രീയ കമ്മിറ്റികളിൽ സജീവമായ വ്യക്തിയല്ല മേയർ.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാന തലം മുതൽ ബ്രാഞ്ചുതലം വരെ ദേശീയപതാക ഉയർത്തി പ്രതിജ്ഞയെടുക്കും. ഭരണഘടന ആമുഖം വായിക്കും. കേന്ദ്ര കമ്മിറ്റി നിർദ്ദേശാനുസരണം സെപ്റ്റംബറിൽ വിലക്കയറ്റത്തിനെതിരെ കാമ്പെയിൻ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |