തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ പങ്കെടുത്ത കെ. പി. അനിൽ കുമാറിനെയും ശിവദാസൻ നായരെയും സസ്പെൻഡ് ചെയ്തതിനു പിന്നാലെ പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നു നേതാക്കളെ കെ.പി.സി.സി വിലക്കി.
ഡി.സി.സി പട്ടികയടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്കു പോകരുതെന്നാണ് നിർദ്ദേശം. പാർട്ടി നിലപാട് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും വ്യക്തമാക്കുമെന്ന് കെ.പി.സി.സി നേതൃത്വം പാർട്ടി വക്താക്കളെ അടക്കം അറിയിച്ചു. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാദ്ധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |