SignIn
Kerala Kaumudi Online
Friday, 26 April 2024 10.27 AM IST

കേരളത്തിലും ദരിദ്രർ ദരിദ്രരായി തുടരുന്നു: കെ.പി.എം.എസ്

kpms

കോഴിക്കോട്: നവോത്ഥാന മൂല്യങ്ങൾ , സാമൂഹ്യ സമത്വം, സാമ്പത്തിക പുരോഗതി എന്നെല്ലാം പറയുമ്പോഴും കേരളത്തിലും ദരിദ്രരെ അടിസ്ഥാനപരമായി ദരിദ്രരായി തന്നെ നിലനിറുത്തുകയാണെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ വളർന്നുവരുന്ന നവവർഗം അടിസ്ഥാന ജനവിഭാഗങ്ങളെ കാണുന്നില്ല. 311 രൂപ കൂലി ലഭിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ പോലും തൊഴിൽ മൂല്യത്തിനനുസരിച്ച വേതനം കിട്ടുന്നില്ല. തോട്ടഭൂമിയുടെ ഉടമസ്ഥതാവകാശം, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പരിഗണന എന്നിവയുടെ കാര്യത്തിൽ കാലാനുസൃതമായി നിയമങ്ങളിലെ പൊളിച്ചെഴുത്ത് അനിവാര്യമാണ്. ദുർബലവിഭാഗങ്ങളുടെ ക്ഷേമത്തിന് ഉതകുന്നുണ്ടോ , അവരുടെ പുനരധിവാസം ഉറപ്പാകുന്നുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വികസന പദ്ധതികളോടുള്ള സംഘടനയുടെ സമീപനം.സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് ആവശ്യപ്പെടുമ്പോൾത്തന്നെ, സംവരണം സമൂഹത്തിൽ വിള്ളൽ വർദ്ധിപ്പിക്കുന്നുവെന്നത് കാണാതിരിക്കുന്നില്ലെന്നും പുന്നല പറഞ്ഞു.

പ്രസിഡന്റ് എൽ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.ബാബു , ബൈജു കലാശാല , സാബു കരിശ്ശേരി ,സുജ സതീഷ , ബിന്ദു ഷിബു , എ.സനീഷ്‌കുമാർ , തുറവൂർ സുരേഷ് , ആർ.അജയഘോഷ് , പ്രശോഭ് ഞവേലി , ബിജു ഗോവിന്ദ് , വി.ശ്രീധരൻ , പി.ജനാർദ്ദനൻ , പി.വി.ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

കെ.പി.എം.എസ്:
പുന്നല ശ്രീകുമാർ
ജനറൽ സെക്രട്ടറി

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൽ.രമേശൻ (പ്രസിഡന്റ്), പുന്നല ശ്രീകുമാർ (ജനറൽ സെക്രട്ടറി), ബൈജു കലാശാല (ട്രഷറർ), തുറവൂർ സുരേഷ് (വർക്കിംഗ് പ്രസിഡന്റ്), സാബു കരിശേരി (സംഘടനാ സെക്രട്ടറി), അഡ്വ.എ.സനീഷ് കുമാർ, പി.വി.ബാബു,സുജ സതീഷ് (വൈസ് പ്രസിഡന്റുമാർ), വി.ശ്രീധരൻ, പ്രശോഭ് ഞവേലി, അനിൽ ബഞ്ചമിൻ പാറ (അസി. സെക്രട്ടറിമാർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.