കൊച്ചി: കണ്ണൂർ സർവകലാശാലാ ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ജനുവരി 27ന് പരിഗണിക്കാൻ മാറ്റി. ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങൾ വിശദീകരണം നൽകാൻ സമയം തേടിയതു കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി. ചാൻസലർ കൂടിയായ ഗവർണറുടെ അധികാരം മറികടന്നാണ് ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചതെന്നും യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നുമാരോപിച്ച് സെനറ്റംഗം വി. വിജയകുമാർ, അക്കാഡമിക് കൗൺസിൽ അംഗം ഡോ. ഷിനോ. പി. ജോസ് എന്നിവർ നൽകിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |