എം.എസ്സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അപ്ലൈഡ് അക്വാകൾച്ചർ, ആക്ചൂറിയൽ സയൻസ്, ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ്, ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്), ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി), അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റാ അനലിറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ ഇക്കണോമിക്സ് (ഫിനാൻസ്) സി.എസ്.എസ് (20222024 ബാച്ച്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കേരള സിൻഡിക്കേറ്റ് 5ന്
തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റ് യോഗം നവംബർ 5ന് ചേരും. പുനർനിയമനം ലഭിച്ച ഡോ.മോഹനൻ കുന്നുമ്മലിന് വി.സിയുടെ ചുമതല കൈമാറിയ ശേഷമുള്ള ആദ്യ യോഗമാണിത്.
എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം
തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. 5ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. ഹെൽപ്പ് ലൈൻ- 0471 2525300
പി.ജി. ഹോമിയോ അലോട്ട്മെന്റ്
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഹോമിയോ കോളേജുകളിലെ പി.ജി ഹോമിയോ പ്രവേശനത്തിനുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ ഇന്നുച്ചയ്ക്ക് രണ്ടിനകം അറിയിക്കണം.
എൽ എൽ.എം ഓപ്ഷൻ 4വരെ
തിരുവനന്തപുരം: എൽ എൽ.എം പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ 4വരെ നീട്ടി. വെബ്സൈറ്റ്: www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 0471 2525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |