മലപ്പുറം: അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ ന്യൂട്രീമിക്സ് യൂണിറ്റുകൾ പ്രതിസന്ധിയിൽ. ചേരുവകളുടെ വില കുത്തനെ ഉയർന്നിട്ടും ഏഴ് വർഷമായി അമൃതം പൊടിയുടെ വില കൂട്ടി നൽകാൻ സർക്കാർ തയ്യാറല്ല.
2017ലാണ് അവസാനമായി വില പുതുക്കിയത്. അതുവരെ 56 രൂപയായിരുന്നു. നിർമ്മാണ ചെലവ് കഴിഞ്ഞാൽ മിച്ചമില്ല. പല യൂണിറ്റുകളും നഷ്ടത്തിലാണ്.
ഗോതമ്പ് സോയാബീൻ, പരിപ്പ്, നിലക്കടല, പഞ്ചസാര എന്നിവയാണ് ചേരുവ .
ഗോതമ്പ് എട്ട് രൂപയ്ക്ക് ഐ.സി.ഡി.എസ് വഴി കിട്ടുന്നതാണ് ഏക ആശ്വാസം. മറ്റുള്ളവ പൊതുവിപണിയിൽ നിന്ന് വാങ്ങണം. മിക്ക യൂണിറ്റുകളും വാടക കെട്ടിടത്തിലാണ്. തൊഴിലാളികൾക്കുള്ള കൂലി, ഗ്യാസ്, കയറ്റിറക്ക് കൂലി, അങ്കണവാടികളിലേക്ക് അമൃതം പൊടിയെത്തിക്കൽ എന്നിവയടക്കം നിരവധി ചെലവുകളുണ്ട്. പ്രതിമാസം പല യൂണിറ്റുകളിലും ചില മാസങ്ങളിൽ ലാഭം ലഭിക്കാത്ത സ്ഥിതിയാണ്. സർക്കാരിൽ നിന്ന് തുക കുടിശികയാവുന്നതും പതിവാണ്.
മിച്ചമില്ല, ബാദ്ധ്യത കൂടുന്നു
#ഗോതമ്പ് ഒഴികെ മാർക്കറ്റ് വില നൽകി വാങ്ങണം.ഒരുകിലോ പരിപ്പിന് 105, നിലക്കടല 120, പഞ്ചസാര 42, സോയാ ചങ്ക്സ് 85 എന്നിങ്ങനെ ആണ് വില. നാല്പതു ശതമാനം വിലവർദ്ധന ഉണ്ടായി.
# 10,000 മുതൽ 50,000 രൂപ വരെ വൈദ്യുതി ചാർജ് വരുന്ന യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്.
# മൂന്ന് മാസം കൂടുമ്പോൾ എറണാകുളത്തെ ഫുഡ് അനാലിസിസ് ലാബിൽ കൊണ്ടുപോയി പരിശോധിക്കാൻ 6,000 രൂപ
15.82 ലക്ഷം കിലോ:
ഒരു മാസം നിർമ്മിക്കുന്ന
അമൃതം പൊടി
70 രൂപ:
ഒരു കിലോയ്ക്ക്
സർക്കാർ നൽകുന്നത്
239:
സംസ്ഥാനത്തെ
ന്യൂട്രീമിക്സ്
യൂണിറ്റുകൾ
കുട്ടികൾക്കുള്ള പോഷകാഹാരമായതിനാലാണ് പലരും നഷ്ടത്തിലാണെങ്കിലും ഇപ്പോഴും തുടരുന്നത്.
ഉമ്മുസൽമ, സംസ്ഥാന കൺസോർഷ്യം പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |