തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലാർക്ക് സബ് ഗ്രൂപ്പ് ഓഫീസർ ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി പാസായ 18 നും 36 നും മദ്ധ്യേ പ്രായമുള്ളവർക്ക് 30 ന് രാത്രി 12 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള സമയം 18 വരെയായിരുന്നു. ഓൺലൈൻ തിരക്കുമൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് കാട്ടി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന് പരാതികൾ ലഭിച്ചതിനെത്തുടർന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുമായി നടത്തിയ ചർച്ചകളിലാണ് പുതിയ തീരുമാനം ഉണ്ടായത്.
രജിസ്ട്രേഷൻസർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം
തിരുവനന്തപുരം: പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കുന്നതിനായി വെള്ളക്കടലാസിൽ അപേക്ഷ സമർപ്പിക്കണം. വിലാസം: അഡിഷണൽ സെക്രട്ടറി ആൻഡ് സെക്രട്ടറി, പാരാമെഡിക്കൽ കൗൺസിൽ, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, 6-ാം നില, അനക്സ് 2, ഗവ.സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം-695 001. സെക്രട്ടറി, കേരളാ പാരാമെഡിക്കൽ കൗൺസിൽ, തിരുവനന്തപുരം എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ (ബ്രാഞ്ച് കോഡ്: 70028) മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി ഓരോ അഞ്ചുവർഷ കാലയളവിലേക്കും 500 രൂപ വീതം അപേക്ഷാഫീസ് അടയ്ക്കണം. ഫോൺ: 0471 2518631.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |