തിരുവനന്തപുരം: മിൽമ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായി കൊണ്ടുവന്ന കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകി. റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ലക്ഷ്യം. വളഞ്ഞ വഴിയിലൂടെ യൂണിയൻ പിടിച്ചെടുക്കുന്നതിനാണ് നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം നൽകുന്നത്. ഇതിനാണ് സൊസൈറ്റീസ് ആക്ടിലെ സെക്ഷൻ 28, സബ്സെക്ഷൻ 8 എന്നിവ ഭേദഗതി ചെയ്യുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |