തിരുവനന്തപുരം: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുന്ന ജനചേതനാ യാത്ര ഇന്ന് ആരംഭിക്കും. 'അന്ധവിശ്വാസങ്ങൾ, അനാചാരങ്ങളകറ്റാൻ, ശാസ്ത്രവിചാരം പുലരാൻ" എന്ന മുദ്രാവാക്യമുയർത്തുന്ന യാത്ര 30ന് തൃശൂരിൽ സമാപിക്കും. അരുവിപ്പുറത്ത് നടക്കുന്ന തെക്കൻ മേഖലാ യാത്രയുടെ ഉദ്ഘാടനം ജസ്റ്റിസ് കെ. ചന്ദ്രു നിർവഹിക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി വി. ശിവൻകുട്ടി പതാക കൈമാറും. വടക്കൻ മേഖലാ ജാഥയുടെ ഉദ്ഘാടനം രാഷ്ട്രകവി ഗോവിന്ദപ്പൈയുടെ മഞ്ചേശ്വരത്തെ സ്മാരകത്തിൽ ഷാജി എൻ. കരുൺ നിർവഹിക്കും. ഉത്തരമേഖലാ യാത്രയുടെ ക്യാപ്റ്റൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണനും ദക്ഷിണമേഖലാ ക്യാപ്റ്റൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധുവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |