തിരുവനന്തപുരം: എം.ബി.എ, ത്രിവത്സര, പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിലേക്ക് അപേക്ഷിച്ചവർക്ക് 11ന് വൈകിട്ട് നാലുവരെ രേഖകൾ അപ്ലോഡ് ചെയ്യാം. അപേക്ഷയിലെ അപാകതകൾ കാരണം അഡ്മിറ്ര് കാർഡുകൾ തടഞ്ഞുവച്ചിട്ടുള്ളവർ www.cee.kerala.gov.inൽ എട്ടിന് വൈകിട്ട് അഞ്ചിനകം രേഖകൾ അപ്ലോഡ് ചെയ്യണം. തപാൽ, ഫാക്സ് വഴി രേഖകൾ സ്വീകരിക്കില്ല. ഹെൽപ്പ് ലൈൻ- 0471 2525300
എം.ബി.എ, എൽ.എൽ.ബി
പ്രവേശന പരീക്ഷ
തിരുവനന്തപുരം: ആഗസ്റ്റ് 11, 12, 13 തീയതികളിൽ നടക്കുന്ന എം.ബി.എ, ത്രിവത്സര- പഞ്ചവത്സര എൽ.എൽ.ബി, എൽ.എം.എം പ്രവേശന പരീക്ഷകളിൽ കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കും. ഇതിനായി www.cee.kerala.gov.in വെബ്സൈറ്റിൽ വിവരങ്ങൾ നൽകണം. ഹെൽപ്പ് ലൈൻ- 0471-2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |