SignIn
Kerala Kaumudi Online
Friday, 26 April 2024 9.30 AM IST

ഓഫീസ് തുറക്കൽ നീട്ടി,​ നാളെ മുതൽ 9 വരെ അവശ്യകടകൾ മാത്രം

lock

സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ 10 മുതൽ

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ 5 മുതൽ 9 വരെ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പകുതിയോളം ജീവനക്കാരുമായി സർക്കാർ ഒാഫീസുകൾ ഏഴാം തിയതി മുതൽ പ്രവർത്തിക്കണമെന്നത് പത്താം തിയതി മുതലാക്കി. അഞ്ചു മുതൽ ഒൻപതാം തീയതിവരെ അവശ്യഭക്ഷ്യവസ്തുക്കളും പലചരക്കും മരുന്നും വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ. ജുവലറിയും തുണിക്കടകളും അടക്കം നിലവിൽ അനുമതി നൽകിയിട്ടുള്ള മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകൾ (ഡെലിവറി ഏജന്റുമാർ ഉൾപ്പെടെ) കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർ മാത്രം കരുതിയാൽ മതി.

കൊവിഡ് മരണങ്ങൾ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കാൻ ആലോചിക്കും. മരണം ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിശ്ചയിക്കണം.

മൂന്നാം തരംഗമുണ്ടായാൽ സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആൾക്കൂട്ടമില്ലാതിരിക്കാൻ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികൾക്ക് മുഴുവൻ വാക്സിൻ നൽകും. അവരെ ഇടയ്ക്കിടെ പരിശോധിക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവൻ പേർക്കും വാക്സിൻ നൽകും. രോഗ ലക്ഷണങ്ങളിൽ വരുന്ന മാറ്റം നിരീക്ഷിക്കും.

ഫ്ളാറ്റുകളിൽ കൊവിഡ് പോസിറ്റീവ് ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ് ബോർഡിലൂടെ അറിയിക്കണം. ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകൾ അതത് ഫ്ളാറ്റുകളിലെ റസിഡന്റ്സ് അസോസിയേഷനുകൾ നിറവേറ്റണം. ഫ്ളാറ്റുകളിലെ ലിഫ്റ്റ് ദിവസം മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണം.

നാളെ മുതൽ ഇവ മാത്രം

റേഷൻകടകൾ,ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനകടകൾ,പഴങ്ങളും പച്ചക്കറികളും,പാൽ,മത്സ്യം,മാംസം, ബേക്കറി, ഇലക്‌ട്രിക്കൽ, പബ്ലിംഗ് സാമഗ്രികൾ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം.

ഇന്ന് പ്രവർത്തനാനുമതിയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. ജുവലറി, തുണിക്കട,സ്റ്റേഷനറി അടക്കമുള്ള കടകൾ ജൂൺ 5 മുതൽ 9 വരെ തുറക്കാൻ പാടില്ല

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെടെ) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്കു പ്രവർത്തിക്കാം

പാഴ് വസ്തു വ്യാപാര സ്ഥാപനങ്ങൾ ഇന്ന് തുറക്കാം.

റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനും പുതിയ റബർ തൈകൾ വച്ചു പിടിപ്പിക്കുന്നതിനും അനുമതി

മാലിന്യം നീക്കംചെയ്യുന്ന തൊഴിലാളികൾക്ക് പ്രവർത്തനാനുമതി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCK DOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.