തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത് 200 പ്രതിനിധികൾ. ഏറ്റവുമധികം പ്രതിനിധികളുള്ളതും ഇവിടെ നിന്നാണ്. പ്രതിനിധികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം 110 പ്രതിനിധികളുള്ള പശ്ചിമബംഗാളിനാണ്. തമിഴ്നാട്ടിൽ നിന്ന് 75,ത്രിപുര,തെലങ്കാന 35 വീതം,ആന്ധ്രാപ്രദേശിൽ നിന്ന് 30,മഹാരാഷ്ട്ര 27,കർണാടക 22,ബിഹാർ,ജാർഖണ്ഡ് 20 വീതം,അസാം,ഡൽഹി 16 വീതം,ഉത്തർപ്രദേശിൽ നിന്ന് 12,ഹരിയാന,ഒഡീഷ 11 വീതം,പഞ്ചാബ്,രാജസ്ഥാൻ ഏഴ് വീതം,ഹിമാചൽ പ്രദേശ്,മദ്ധ്യപ്രദേശ് ആറ് വീതം,ഗുജറാത്ത്,മണിപ്പൂർ എന്നിവിടങ്ങളിൽ നിന്നും അഞ്ച് വീതം,ഉത്തരാഖണ്ഡിൽ നിന്നും ജമ്മു കാശ്മീരിൽ നിന്നും നാല് വീതം,ഛത്തീസ്ഗഡിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നും രണ്ട് വീതവുമാണ് പ്രതിനിധികൾ. സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് 81 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെ 850 പ്രതിനിധികളാണ് ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |