ചങ്ങനാശേരി: കൊവിഡ് പശ്ചാത്തലത്തിൽ സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മന്നം ജയന്തി ആചരണം ജനുവരി 2ന് സംസ്ഥാനവ്യാപകമായി നടത്തുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിനു മുമ്പിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തും.പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ രാവിലെ 7.30മുതൽ പുഷ്പാർച്ചന ആരംഭിക്കും. കൊവിഡ് നിബന്ധന പാലിച്ചുകൊണ്ട് സമുദായാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാം.നായർസമുദായത്തിന്റെയും സർവീസ് സൊസൈറ്റിയുടെയും പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക അസമത്വങ്ങൾക്കെതിരെ പോരാടുകയും രാജ്യത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ജീവിതാവസാനംവരെ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ധന്യമായ ജീവിതത്തെയും പ്രവർത്തനങ്ങളെയും ആദരപൂർവ്വം സ്മരിക്കാനുള്ള അവസരമാണ് മന്നംജയന്തിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |