SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.51 PM IST

നഗരനയം പ്രഖ്യാപനം ഉടൻ: മന്ത്രി രാജേഷ്‌

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളത്തിൽ,​ നഗരവത്കരണ സ്വഭാവവും പ്രശ്നങ്ങളും ഉൾക്കൊണ്ട് നാടിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന സമഗ്ര നഗരനയം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നയം നടപ്പിലാക്കുന്നത്. ഇതിനായി 13 അംഗ സമിതി റിപ്പോർട്ട് തയ്യാറാക്കി. ബെൽഫാസ്റ്റിലെ ക്വീൻസ് സർവകാലശാലയിലെ പ്രൊഫസറായ എം.സതീഷ് കുമാറാണ് ചെയർമാൻ.

പാർപ്പിട സൗകര്യമൊരുക്കാൻ ലൈഫ് ഭവന പദ്ധതിയിൽ ആറുലക്ഷം പേരുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഫെബ്രുവരിയോടെ അഞ്ചുലക്ഷം പേർക്ക് ഭവന സൗകര്യം ഉറപ്പാക്കും. ജൽജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പിടാനായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെട്ടിക്കുഴിച്ച റോഡുകൾ പുനർനിർമ്മിക്കുന്നതിന് 1,​200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകൾ അടിയന്തരമായി തദ്ദേശ സ്ഥാപന ഫണ്ട് ഉപയോഗിച്ച് പുനർ നിർമ്മിക്കാനും പിന്നീട് ഈ തുക സർക്കാരിന് തിരികെ നൽകുന്നതിനുമുള്ള പദ്ധതി ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.

അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ കേന്ദ്രഫണ്ട് വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. അമൃത് ഒന്നാംഘട്ട പദ്ധതിയിൽ സംസ്ഥാന, നഗരസഭാ വിഹിതമായി 1,​226.61 കോടി രൂപയാണ് ചെലവഴിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടാം ഘട്ടമായപ്പോൾ 2,​063.31 കോടി രൂപ സംസ്ഥാനം ചെലവഴിക്കേണ്ടി വന്നത് കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് കാരണമാണെന്നും മന്ത്രി പറഞ്ഞു.

ലേ​ബ​ർ​ ​കോ​ഡി​നെ​തി​രെ
ഭ​ര​ണ​ഘ​ട​നാ​പ​ര​മായ
ന​ട​പ​ടി​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്രം​ ​കൊ​ണ്ടു​വ​ന്ന​ ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ക്കെ​തി​രെ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​നു​ശാ​സി​ക്കു​ന്ന​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സം​സ്ഥാ​നം​ ​കൈ​ക്കൊ​ള്ളു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി.​ ​തൊ​ഴി​ൽ​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ക​ൺ​ക​റ​ന്റ് ​ലി​സ്റ്റി​ൽ​പ്പെ​ട്ട​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​സം​സ്ഥാ​ന​ത്തെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​സു​പ്രീം​കോ​ട​തി​ ​മു​ൻ​ ​ജ​ഡ്ജി​ ​സ​ദാ​ന​ന്ദ​ ​ഗൗ​ഡ​ ​അ​ധ്യ​ക്ഷ​നാ​യ​ ​മൂ​ന്നം​ഗ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളു​മാ​യും​ ​നി​യ​മ​വി​ദ​ഗ്ദ്ധ​രു​മാ​യും​ ​ച​ർ​ച്ച​ ​ചെ​യ്ത് ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നു​ ​പി.​ ​ന​ന്ദ​കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

TAGS: MBRAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY