തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമപ്രതിഭാ സംഗമം നാളെ രാവിലെ 10 മുതൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിൽ നടക്കും. 2020 - 21 വർഷത്തെ മാദ്ധ്യമ ഫെലോഷിപ്പിന് അർഹരായവർ പങ്കെടുക്കും.
ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പ് ഫലകം അദ്ദേഹം സമ്മാനിക്കും.
അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷനാകും. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന അവാർഡ് നേടിയ മാദ്ധ്യമപ്രവർത്തകയും കഥാകാരിയുമായ കെ.ആർ.മല്ലികയെ ആദരിക്കും. കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലർ ഡോ.ജെ.പ്രഭാഷ്, ഡോ.പി.കെ.രാജശേഖരൻ, ഡോ.മീന.ടി.പിള്ള എന്നിവർ ശില്പശാല നയിക്കും. മീഡിയ അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഡോ.എം.ശങ്കർ മോഡറേറ്ററാകും.
കെ.യു.ഡബ്ല്യിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെളളിമംഗലം, കേരള മീഡിയ അക്കാഡമി സെക്രട്ടറി എൻ.പി.സന്തോഷ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |