കൊച്ചി: കൊവിഡ് കാരണം മെഡിസിൻ പഠനം മുടങ്ങിയ ചൈനയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അനുവദിക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ സ്റ്റേറ്റ്മെന്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇന്നലെ പരിഗണിച്ചത്. ദേശീയ മെഡിക്കൽ കമ്മിഷന് ഹൈക്കോടതി രജിസ്ട്രിയുമായി ആലോചിച്ച് ഇ-മെയിലിൽ നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് ഹർജിക്കാരോടു നിർദ്ദേശിച്ചു. ഏപ്രിൽ നാലിന് ഹർജി വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |