കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയത് സ്റ്റേ ചെയ്ത സിംഗിൾബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. വിഷയം സിംഗിൾബെഞ്ച് തന്നെ പരിഗണിച്ച് തീർപ്പാക്കാൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. സിംഗിൾ ബെഞ്ചിന്റേത് ഇടക്കാല ഉത്തരവാണെന്നും സർക്കാരിന് വാദങ്ങൾ അവിടെ ഉന്നയിക്കാമെന്നും വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, ഹർജി രണ്ടു മാസത്തിനകം തീർപ്പാക്കാനും നിർദ്ദേശിച്ചു. കേരള അവശ്യ സാധന നിയമത്തിൽ ഉൾപ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില നിശ്ചയിച്ചതെന്നും ഇക്കാര്യം ശരിയായി വിലയിരുത്താതെയാണ് സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചതെന്നുമാണ് സർക്കാരിന്റെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |