കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൺസൻ മാവുങ്കലിനെ എറണാകുളം പോക്സോ കോടതി രണ്ട് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. മോൻസണിന്റെ സൗന്ദര്യ വർദ്ധക സ്ഥാപനത്തിലെ ജീവനക്കാരിയുടെ മകളാണ് പീഡനത്തിനിരയായത്. ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിലും മറ്റൊരു വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |