കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും വലിയ പുരോഗതി പറയാനാവില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.രഘുറാം പറഞ്ഞു. ശ്വാസകോശത്തിലെ നീർക്കെട്ട് ഇപ്പോഴും തുടരുന്നുണ്ട്. ഇന്നലെയും കണ്ണു തുറക്കുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ മാസം 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാഹിത്യ, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഇന്നലെയും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |